A Fly In The Ashes...
ഒരു നല്ല ജോലിയും അതിനോടൊപ്പം ഒരു നല്ല ജീവിതവും കെട്ടിപ്പടുക്കാന്‍ നാടുപെക്ഷിച്ചു നഗരത്തില്‍ എത്തി വേശ്യലയതിലെതിപ്പെടുന്ന രണ്ടു പെണ്‍കുട്ടികളുടെ കഥയാണ് A Fly In The Ashes.വ്യത്യസ്ത സ്വഭാവത്തിലുള്ള സുഹൃത്തുക്കളായ നാന്‍സിയും പതോയും ജീവിക്കാനായി നടത്തുന്ന പോരാട്ടമാണ് ഈ ചിത്രതിന്ന്റെ ഉള്ളടക്കം .നിഷ്കളങ്കയായ നാന്‍സിയും ധൈര്യപൂര്‍വ്വം ജീവിതത്തെ നേരിടാന്‍ കഴിവുള്ള പാതോയും രണ്ടുതരത്തിലാണ് തങ്ങള്‍ അകപ്പെട്ടുപോയ ചതിയെ അഭിമുഖീകരിക്കുന്നത് .
ഏതുവിധേനയും ജീവിക്കണം എന്ന ലക്‌ഷ്യം മാത്രം മനസിലുള്ള നാന്‍സി എത്തപ്പെട്ട ചുറ്റുപാടുമായി പൊരുത്തപ്പെടുന്നു .എന്നാല്‍ പാതോ എങ്ങനെയും ആ വേശ്യാലയത്തില്‍ നിന്നും പഴയ ജീവിതത്തിലേക്ക് തിരിച്ചെത്താന്‍ പരിശ്രമിക്കുന്നു .സ്ഥിരം സന്ദര്‍ശകനായ ഒരാളുമായി നാന്‍സി അടുപ്പത്തിലാകുകയുംഅയാളുടെ സഹായത്തോടെ രക്ഷപെടാമെന്ന് പ്രതീക്ഷിക്കുകയും ചെയ്യുന്നു ,ഈ കാര്യം അവള്‍ പാതോയോടു പറയുന്നുമുണ്ട് .പക്ഷേ അയാളും അവളെ സഹായിക്കുന്നില്ല .ഇതിനിടയില്‍ പാതോ പല പ്രാവശ്യം രക്ഷപെടാന്‍ ശ്രമിക്കുകയും പരാജയപ്പെടുകയും ചെയ്യുന്നു .
കഥാന്ത്യത്തില്‍ ഒരു ചത്ത ഈച്ച ചാരത്തില്‍ നിന്ന് പറന്നുയരുന്ന സീനിലൂടെ അവരുടെ ജീവിതത്തിലേക്കുള്ള തിരിച്ചു വരവിനെ പ്രതീകാത്മകമായി ചിത്രീകരിച്ചിരിക്കുന്നു.ജീവിതത്തിന്റെ വ്യത്യസ്ത വഴികളിലെത്യ്പ്പെടുന്ന അവര്‍ വീണ്ടു ജീവിതത്തെ പ്രതീക്ഷയോടെ ഉറ്റുനോക്കുന്നു ......